ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

11:53 AM Mar 04, 2021 | Deepika.com
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ് വേട്ടയ്ക്കിടെയുണ്ടായ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു. പ​ശ്ചി​മ സിം​ഗ്ഭു​മി​ൽ ഹോ​യ​ഹ​ത്തു ഗ്രാ​മ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

മാ​വോ​യി​സ്റ്റു​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘ​മാ​യ ജാ​ർ​ഖ​ണ്ഡ് ജാ​ഗ്വാ​റി​ലെ ജ​വാ​ന്മാ​രാ​ണ് മ​രി​ച്ച​ത്. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​തെ​ന്ന് ഝാ​ര്‍​ഖ​ണ്ഡ് പോ​ലീ​സ് അ​റി​യി​ച്ചു.