സി​ക്കിം ലോ​ട്ട​റി നി​കു​തി; ഹൈ​ക്കോ​ട​തി വി​ധി​ക്ക് സ്റ്റേ

11:53 AM Mar 04, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ക്കിം ലോ​ട്ട​റി​ക്ക് പേ​പ്പ​ർ ലോ​ട്ട​റി നി​യ​മ​പ്ര​കാ​രം പി​രി​ച്ച നി​കു​തി തി​രി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് സ്റ്റേ. ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്. കേ​സ് വി​ശ​ദ​മാ​യി പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​വ​ച്ചു.

സി​ക്കിം ലോ​ട്ട​റി​ക്ക് പേ​പ്പ​ർ ലോ​ട്ട​റി നി​യ​മ​പ്ര​കാ​രം നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യിരു​ന്നു ഹൈ​ക്കോ​ട​തി വി​ധി. ഈ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ തു​ക സ​ർ​ക്കാ​ർ തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​ല​വി​ൽ വ​രി​ക​യും ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​നു ലൈ​സ​ൻ​സ് ഫീ ​ജ​ന​റ​ൽ ആ​ക്ട് പ്ര​കാ​രം നി​കു​തി ഇ​ല്ലാ​താ​കു​ക​യും ചെ​യ്ത​തോ​ടെ 2005 ലാ​ണ് സി​ക്കിം ലോ​ട്ട​റി​ക്കു പു​തി​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​ത്.