താ​ജ്മ​ഹ​ലി​ന് ബോം​ബ് ഭീ​ഷ​ണി

03:34 PM Mar 04, 2021 | Deepika.com
ആ​ഗ്ര: താ​ജ്മ​ഹ​ലി​ന് ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. താ​ജ്മ​ഹ​ലി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഇ​ക്കാ​ര്യം പോ​ലീ​സ് താ​ജ്മ​ഹ​ലി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യിച്ചു. ഇതോടെ സ​ന്ദ​ർ​ശ​ക​രെ മു​ഴു​വ​ൻ പു​റ​ത്തി​റി​ക്കി, താ​ജ്മ​ഹ​ൽ അ​ട​ച്ചു.

പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തു​വ​രെ സ്ഫോ​ട​ക വ​സ്തു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്‍റെ പ്രാഥമി വിലയിരുത്തൽ.