അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. വലിയ വിവാദങ്ങൾക്കിടെയാണ് മൊട്ടേരയിൽ നാലാം ടെസ്റ്റിന് അങ്കം കുറിക്കുന്നത്. മൂന്നാം ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റിന്റെ ജയം നേടിയപ്പോൾ മുതൽ മൊട്ടേരയിലെ പിച്ചിനെക്കുറിച്ച് വിമർശനം ഉയർന്നതാണ്.
ഇന്ത്യ ജസ്പ്രീത് ബുംറയ്ക്കു പകരം മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തിയാണ് ഇന്ന് ഇറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ നാലാം ടെസ്റ്റിൽ ബുംറ വിട്ടുനിൽക്കുകയാണ്.
രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ആർച്ചറെയും ബോർഡിനെയും ഇംഗ്ലണ്ട് ഒഴിവാക്കി. പകരം ഡാൻ ലോറൻസിനെയും ഡോം ബെസിനും ടീമിൽ ഉൾപ്പെടുത്തി.
പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
മൊട്ടേരയിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്
09:38 AM Mar 04, 2021 | Deepika.com