സ്വീ​ഡ​നി​ൽ കത്തിക്കു​ത്തി​ൽ എട്ട് പേ​ർ​ക്ക് പ​രി​ക്ക്; ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം

07:33 AM Mar 04, 2021 | Deepika.com
സ്റ്റോ​ക്ക്ഹോം: തെ​ക്ക​ൻ സ്വീ​ഡ​നി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ എട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 20 വ​യ​സു​കാ​ര​നാ​ണ് അ​ക്ര​മി​യെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ വെ​റ്റ്‌​ലാ​ൻ​ഡ മേ​ഖ​ല​യി​ലാ​ണ് അ​ക്ര​മി ക​ത്തി​യു​മാ​യി എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നി​ര​വ​ധി ആ​ളു​ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. സം​ഭ​വ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ സ്വീ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്റ്റെ​ഫാ​ൻ ലോ​ഫ്‌​വെ​ൻ അ​പ​ല​പി​ച്ചു. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ ല​ക്ഷ്യ​ത്തെ കു​റി​ച്ചും വ്യ​ക്ത​മ​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.