റി​യാ​ദ് ക​രാ​ര്‍ യ​മ​നി​ല്‍ സ​മാ​ധാ​നം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ

04:22 AM Mar 04, 2021 | Deepika.com
റി​യാ​ദ്: യ​മ​നി​ല്‍ രാ​ഷ്ട്രീ​യ പ​രി​ഹാ​രം നേ​ടു​ന്ന​തി​നും യ​മ​ന്‍ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ക​രാ​റാ​യ റി​യാ​ദ് ക​രാ​ര്‍ ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ യ​മ​നി​ല്‍ സ​മാ​ധാ​നം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് സൗ​ദി വി​ദേ​ശ കാ​ര്യ മ​ന്ത്രി പ്രി​ന്‍​സ് ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാ​ന്‍ പ​റ​ഞ്ഞു.

അ​റ​ബ് ലീ​ഗ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ഭ്യ​ന്ത​ര യു​ദ്ധം മൂ​ലം ത​ക​ര്‍​ന്ന യ​മ​ന്‍റെ വീ​ണ്ടെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​യ​ത​ന്ത്ര, സാ​മ്പ​ത്തി​ക, സൈ​നി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന സു​പ്ര​ധാ​ന ക​രാ​റി​ല്‍ 2019 സെ​പ്റ്റം​ബ​റി​ലാ​ണ് ഒ​പ്പ് വെ​ച്ച​ത്.