ആ​ർ​എ​സ്എ​സ് ദേ​ശ​സ്നേ​ഹം പ​ഠി​പ്പി​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ഠ​ശാ​ല: കേ​ന്ദ്ര​മ​ന്ത്രി

11:19 PM Mar 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദേ​ശ​സ്‌​നേ​ഹ​മെ​ന്ന ത​ത്വം പ​ഠി​പ്പി​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ഠ​ശാ​ല​യാ​ണ് ആ​ർ​എ​സ്എ​സ് എ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. ആ​ർ​എ​സ്എ​സി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യ്ക്ക് ഇ​നി​യും സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു​വെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം ചി​രി​പ്പി​ക്കു​ന്ന​താ​ണ്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തി​യ കാ​ല​ഘ​ട്ടം കൂ​ടി​യാ​യി​രു​ന്നു അ​ടി​യ​ന്തരാ​വ​സ്ഥ​യെ​ന്നും ജാ​വ​ദേ​ക്ക​ർ വി​മ​ർ​ശി​ച്ചു.