"ഭാ​ര​ത് മാ​താ കീ ​ജ​യ് വി​ളി​ച്ച​തു​കൊ​ണ്ട് മാ​ത്രം ചി​ല​ർ രാ​ജ്യ​സ്‌​നേ​ഹി​ക​ളാ​കി​ല്ല’; ബി​ജെ​പി​ക്കെ​തി​രേ ഉ​ദ്ധ​വ് താ​ക്ക​റെ

09:35 PM Mar 03, 2021 | Deepika.com
മും​ബൈ: ബി​ജെ​പി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്ന് വി​ളി​ച്ച​തു​കൊ​ണ്ട് മാ​ത്രം ബി​ജെ​പി​ക്കാ​ർ രാ​ജ്യ​സ്‌​നേ​ഹി​ക​ളാ​കി​ല്ലെ​ന്ന് ഉ​ദ്ധ​വ് വി​മ​ർ​ശ​നം ന​ട​ത്തി.

ആ​ര്‍​എ​സ്എ​സ് ഒ​രി​ക്ക​ലും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ശി​വ​സേ​ന​യെ ഹി​ന്ദു​ത്വം പ​ഠി​പ്പി​ക്കാ​ൻ ബി​ജെ​പി​യാ​യി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​ദ്ധ​വ് തു​റ​ന്ന​ടി​ച്ചു.

ഗു​ജ​റാ​ത്തി​ലെ സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പേ​ര് മാ​റ്റി ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യം എ​ന്നാ​ക്കി​യ​തു കൊ​ണ്ട് ഇ​നി അ​വി​ടെ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് മാ​ച്ചു​ക​ളി​ല്‍ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടി​ല്ലാ​യി​രി​ക്കു​മെ​ന്നും ഉ​ദ്ധ​വ് പ​രി​ഹ​സി​ച്ചു.