വ​യ​നാ​ട്ടി​ൽ സി​പി​എ​മ്മി​ലും രാ​ജി; ഏ​രി​യ ക​മ്മി​റ്റി അം​ഗം കോ​ൺ​ഗ്ര​സി​ൽ ചേ​രും

07:50 PM Mar 03, 2021 | Deepika.com
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ സി​പി​എ​മ്മി​ലും രാ​ജി. പു​ൽ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എ. ശ​ങ്ക​ര​നാ​ണ് രാ​ജി​വ​ച്ച​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

സി​പി​എ​മ്മി​ന്‍റെ ആ​ദി​വാ​സി സം​ഘ​ട​ന​യു​ടെ അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ​നാ​ണ് ഇ.​എ. ശ​ങ്ക​ര​ൻ. സിപിഎമ്മിൽനിന്ന് രാ​ജി​വ​ച്ച അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെന്നും അറിയിച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ചെ​ത്തി​യ വി​ശ്വ​നാ​ഥ​നെ ബ​ത്തേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് സി​പി​എം വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്നും ശങ്കരൻ കുറ്റപ്പെടുത്തി.