ഫ​ഹ​ദ് ഫാ​സി​ലി​ന് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്ക്

07:25 PM Mar 03, 2021 | Deepika.com
കൊ​ച്ചി: ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന് കൊ​ച്ചി​യി​ൽ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു മു​ക​ളി​ൽ നി​ന്ന് മ​ണ്ണി​ന​ടി​യി​ലേ​ക്ക് ഒ​ലി​ച്ചു പോ​കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​ലൂ​രി​ന​ടു​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സെ​റ്റി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി താ​രം താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഫ​ഹ​ദി​നെ ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ സ​ജി​മോ​ന്‍ പ്ര​ഭാ​ക​ര​ന്‍റെ "മ​ല​യ​ൻ​കു​ഞ്ഞ്' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.