കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൂട്ടരാജി തുടരുന്നു. ബുധനാഴ്ച ഒരു നേതാവ് കൂടി പാർട്ടി വിട്ടു. കെപിസിസി സെക്രട്ടറി എം.എസ് വിശ്വനാഥനാണ് രാജിവെച്ചത്.
പാര്‍ട്ടി തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിശ്വനാഥൻ പറഞ്ഞു. നിലവില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറാണ് വിശ്വനാഥൻ. ബത്തേരിയിൽ എൽഡിഎഫ് പിന്തുണയിൽ ഇദ്ദേഹം മത്സരിച്ചേക്കുമെന്നാണു സൂചനയുണ്ട്.
വയനാട്ടില്‍ കോണ്‍ഗ്രസിനു ശനിദശ..! ഒരു നേതാവ് കൂടി പാർട്ടി വിട്ടു
06:06 PM Mar 03, 2021 | Deepika.com