ന്യൂഡൽഹി: ബോളിവുഡിലെ മോദി വിമർശകരായ സംവിധായകൻ അനുരാഖ് കശ്യപിനും നടി തപ്സി പന്നുവിനും എതിരായ ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ തേജസ്വി യാദവ്. നാസി സർക്കാർ അവർക്കെതിരായ സാമൂഹിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും കലാകാരൻമാരെയും ഭീഷണിപ്പെടുത്തുകയാണെന്ന് തേജസ്വി ആരോപിച്ചു.
അവർ ആദ്യം ആദായനികുതി വകുപ്പ്, സിബിഐ, എൻഫോഴ്സ്മെന്റ് എന്നിവ ഉപയോഗിച്ച് റെയ്ഡ് നടത്തി രാഷ്ട്രീയ എതിരാളികളെ സ്വഭാവഹത്യ നടത്തും. ഇപ്പോൾ നാസി സർക്കാർ അവർക്കെതിരായ സാമൂഹിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും കലാകാരൻമാരെയും പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയാണ്. അപലപനീയമായ നടപടിയെന്ന് തേജസ്വി ട്വീറ്റ് ചെയ്തു.
കശ്യപിനെയും തപ്സി പന്നുവിനേയും നാസി സർക്കാർ ഭീഷണിപ്പെടുത്തുന്നു: തേജസ്വി യാദവ്
05:40 PM Mar 03, 2021 | Deepika.com