കൊളംബോ: ശ്രീലങ്കയിൽ മന്ത്രവാദത്തിനിടെ ഒമ്പതു വയസുകാരി കൊല്ലപ്പെട്ടു. കൊളംബോയ്ക്കു 40 കിലോമീറ്റർ അകലെ ഡെൽഗോഡയിലാണു സംഭവം. കുട്ടിയുടെ അമ്മയും മന്ത്രവാദിനിയും അറസ്റ്റിലായി.
ദുരാത്മാവിനെ പുറത്താക്കാനെന്ന പേരിൽ മന്ത്രവാദി വടികൊണ്ടു മർദിച്ചപ്പോൾ കുട്ടി ബോധംകെട്ടു വീണു. ആശുപത്രിയിലാണു മരണം സംഭവിച്ചത്.
ദുർമന്ത്രവാദം: ശ്രീലങ്കയിൽ ഒമ്പത് വയസുകാരി കൊല്ലപ്പെട്ടു
06:40 AM Mar 03, 2021 | Deepika.com