വാ​ക്സി​നെ​ടു​ത്ത് ര​ണ്ടാ​ഴ്‍​ച പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് സൗ​ദി​യി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട

06:40 AM Mar 03, 2021 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷം ര​ണ്ടാ​ഴ്‍​ച പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ല​വി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്.

മാ​സ്‍​ക് അ​ട​ക്ക​മു​ള്ള മ​റ്റ് മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്‍​പ്രേ​ക​ള്‍ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ക​ഴി​യു​ന്ന​ത്ര വേ​ഗം വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.