"പ​ശു​ക്ക​ട​ത്ത് കാ​ര​ണം ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തി​ന് മു​റി​വേ​റ്റു'; മ​മ​ത​യ്ക്കെ​തി​രേ യോ​ഗി ആ​ദി​ത്യ​നാ​ഥ്

07:20 PM Mar 02, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പ​ശു​ക്ക​ട​ത്തും ലൗ ​ജി​ഹാ​ദും അ​ട​ക്ക​മു​ള്ള​വ ത​ട​യാ​ൻ ബംഗാളിൽ മ​മ​ത സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് മാ​ൽ​ഡ​യി​ലെ ബി​ജെ​പി റാ​ലി​യി​ൽ യോ​ഗി പ​റ​ഞ്ഞു.

പ​ശു​ക്ക​ട​ത്ത് കാ​ര​ണം ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തി​ന് മു​റി​വേ​റ്റി​രി​ക്കു​കയാണെന്നും യോ​ഗി വി​മ​ർ​ശി​ച്ചു. ബം​ഗാ​ളി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. യു​പി​യി​ൽ ഞ​ങ്ങ​ൾ ലൗ​ജി​ഹാ​ദി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​ന്നു ബം​ഗാ​ളി​ൽ ലൗ ​ജി​ഹാ​ദ് അ​ര​ങ്ങേ​റു​ക‍​യാ​ണെ​ന്നും യോ​ഗി തു​റ​ന്ന​ടി​ച്ചു.