പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

05:13 PM Mar 02, 2021 | Deepika.com
ക​ണ്ണൂ​ർ: പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ന​ടു​റോ​ഡി​ൽ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

പാ​നൂ​ർ പോ​ലീ​സി​നോ​ട് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. എ​സ്എ​സ്എ​ല്‍​സി മോ​ഡ​ല്‍ പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ ഡി​വൈ​എ​ഫ്ഐ നേ​താ​വും ഓ​ട്ടോ ഡ്രൈ​വ​റുമായ ജി​നീ​ഷ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ന​ടു​റോ​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ആ​രും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ല. സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു​പോ​യ​തി​നാ​ണ് മ​ര്‍​ദ​ന​മെ​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്ന് വി​ദ്യാ​ര്‍​ഥി പ​റ​ഞ്ഞു.