തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവ് നല്‍കിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
നിയമസഭയിലേക്ക് എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണെന്നും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും സുധാകന് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ല: കെ. സുധാകരൻ
02:13 PM Mar 02, 2021 | Deepika.com