പത്തനംതിട്ട: കോന്നിയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനുമെതിരെ എഐസിസിക്ക് ഒരു വിഭാഗം നേതാക്കള്‍ കത്തയച്ചു.
റോബിന് പീറ്ററെ സ്ഥാനാര്‍ഥിയാക്കരുതെന്നാണ് കത്തിലെ ആവശ്യം. ഡിസിസി ഭാരവാഹി ഉള്‍പ്പടെ 17 പേര് ഒപ്പിട്ട് കത്ത് സോണിയ ഗാന്ധി, താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കാണ് അയച്ചത്. മണ്ഡലത്തില്‍ ഈഴവ സ്ഥാനാര്‍ഥിയെ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം, അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനുമെതിരെ നിരവധി പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു.
കോന്നിയിൽ പൊട്ടിത്തെറി; അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ എഐസിസിക്ക് കത്ത്
01:58 PM Mar 02, 2021 | Deepika.com