വീ​ണ ജോ​ർ​ജും ജ​നീ​ഷ് കു​മാ​റും വീ​ണ്ടും; പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എം സാ​ധ്യ​ത പ‌​ട്ടി​ക​യാ​യി

01:38 PM Mar 02, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​യാ​യി. ആ​റ​ന്മു​ള​യി​ല്‍ വീ​ണ ജോ​ര്‍​ജും കോ​ന്നി​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​റും മ​ത്സ​രി​ക്കും. ഇ​രു​വ​രു​ടെ​യും ര​ണ്ടാ​മൂ​ഴ​മാ​ണി​ത്.

അ​തേ​സ​മ​യം, റാ​ന്നി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നോ​ട് എ​തി​ര്‍​പ്പു​യ​ര്‍​ന്നു. രാ​ജു എ​ബ്രാ​ഹ​മി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് പ്രാ​വ​ശ്യം റാ​ന്നി​യി​ല്‍ നി​ന്നും മ​ത്സ​രി​ച്ചു ജ​യി​ച്ച​യാ​ളാ​ണ് രാ​ജു എ​ബ്ര​ഹാം.

ഒ​രു ത​വ​ണ​കൂ​ടി അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്.