കോ​വി​ഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ: ഡ​ബ്ല്യു​എ​ച്ച്ഒ

10:30 AM Mar 02, 2021 | Deepika.com
ജ​നീ​വ: കോ​വി​ഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​തും തെ​റ്റി​ദ്ധാ​ര​ണ​യു​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. അ​തേ​സ​മ​യം, കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​നു​ക​ളു​ടെ വ​ര​വ് പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും കു​റ​യ്ക്കു​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ എ​മ​ര്‍​ജ​ന്‍​സീ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ മൈ​ക്ക​ല്‍ റ​യാ​ന്‍ പ​റ​ഞ്ഞു.

ന​മ്മ​ൾ മി​ടു​ക്ക​രാ​ണെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ കേ​സു​ക​ളും മ​ര​ണ​സം​ഖ്യ​യും പി​ടി​ച്ചു നി​ർ​ത്തി മ​ഹാ​മാ​രി​യെ നി​യ​ന്ത്രി​ക്കാ​ൻ ന​മ്മ​ൾ​ക്ക് സാ​ധി​ക്കും. മൈ​ക്ക​ൽ റ​യാ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​ലാ​യി​രി​ക്ക​ണം ലോ​ക​ത്തി​ന്‍റെ ഏ​ക​ശ്ര​ദ്ധ. നി​ല​വി​ൽ വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ചി​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വാ​ന്‍​മാ​രാ​യ യു​വാ​ക്ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നോം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. സ്വ​ന്തം ജ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ല്‍ നി​ര്‍​ത്താ​ന്‍ ഞ​ങ്ങ​ള്‍ പ​റ​യു​ന്നി​ല്ല. എ​ന്നാ​ല്‍ ലോ​ക​ത്താ​ക​മാ​നം വൈ​റ​സി​നെ തു​ട​ച്ചു​നീ​ക്കാ​നു​ള്ള പ്ര​യ​ത്‌​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ എ​ല്ലാ​രാ​ജ്യ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.