കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിനാശകരമായ വിദ്വേഷ രാഷ്ട്രീയം കളിക്കുന്നയാളാണ് കെ. സുരേന്ദ്രന് പറഞ്ഞു. വിജയയാത്ര കൊച്ചിയിൽ രണ്ടാം ദിവസം തുടരുന്നതിനിടെ മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹത്തിന്റെ വിമർശനം.
നിര്‍മല സീതാരാമനെതിരേയുള്ള മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന അല്പത്തരവും വിലകുറഞ്ഞതുമാണ്. കിഫ്ബിയെയും സിഎജി റിപ്പോര്‍ട്ടിനെയും സംബന്ധിച്ചു കേന്ദ്ര മന്ത്രി ചോദിച്ചതിന് മറുപടി നല്‍കുകയാണ് വേണ്ടത്. അല്ലാതെ സാമൂഹ്യ മാധ്യമങ്ങളില്‍ വാചാലനാകുകയല്ല ചെയ്യേണ്ടതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
വസ്തുതയ്ക്കു നിരക്കാത്ത കാര്യങ്ങൾ ആരോ എഴുതിക്കൊടുത്തത് യാന്ത്രികമായി വായിക്കുന്നതിലൂടെ നിർമല സീതാരാമനെ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം.
തോമസ് ഐസക് വിദ്വേഷ രാഷ്ട്രീയം കളിക്കുന്നയാൾ: കെ. സുരേന്ദ്രന്
02:46 AM Mar 02, 2021 | Deepika.com