കോട്ടയം: ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സഹായം തേടുന്നു. പാലാ കിഴതടിയൂർ ഇളംതോട്ടത്തിൽ സിബു ജോർജാണ് ഗുരുതര വൃക്കരോഗത്തിന്റെ ചികിത്സയ്ക്ക് കൈത്താങ്ങ് തേടുന്നത്.
പെയിന്റിംഗ് തൊഴിലാളിയായിരുന്ന സിബുവിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയാണ് വൃക്കരോഗം കടന്നുവന്നത്. രോഗിയായ മാതാവും സഹോദരനും മാത്രമുള്ള സിബുവിന്റെ കുടുംബം ഇതോടെ ദുരിതക്കയത്തിലായി.
മൂന്നു വർഷമായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള സിബു ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ആശുപത്രി ചിലവും മരുന്നുകളും മറ്റുമായി ഒരുമാസം കാൽലക്ഷം രൂപയോളം വേണം. വരുമാനം നിലച്ചതോടെ സുമനസുകളായ നാട്ടുകാരുടെയും പള്ളിയുടെയും സഹായത്തിലാണ് നിത്യചെലവുകൾ കഴിഞ്ഞുപോരുന്നത്. സാമ്പത്തികമായി ക്ലേശിക്കുന്ന തന്റെ വൃക്കമാറ്റിവയ്ക്കലിനും തുടർചികിത്സയ്ക്കും സുമനസുകൾ സഹായമാകുമെന്ന പ്രതീക്ഷയിലാണ് സിബുവും കുടുംബവും.
സിബുവിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്..
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
08:50 AM Mar 02, 2021 | Deepika.com