ഫ്ര​ഞ്ച് മു​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് സ​ര്‍​ക്കോ​സി​ക്ക് ജ​യി​ല്‍​ശി​ക്ഷ

08:03 PM Mar 01, 2021 | Deepika.com
പാ​രീ​സ്: കൈ​ക്കൂ​ലി​കേ​സി​ൽ ഫ്ര​ഞ്ച് മു​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് സ​ർ​ക്കോ​സി​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നാ​യി മൊ​ണാ​ക്കോ​യി​ലെ ജ​ഡ്ജി​യെ സ​ഹാ​യി​ക്കു​മെ​ന്ന് സ​ര്‍​ക്കോ​സി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന കേ​സി​ലാ​ണ് കോ​ട​തി​യു‌​ടെ ന​ട​പ​ടി.

അ​തേ​സ​മ​യം, സ​ർ​ക്കോ​സി ഒ​രു വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. ര​ണ്ട് വ​ര്‍​ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ശി​ക്ഷ​ക്ക് മാ​ത്ര​മാ​ണ് ഫ്രാ​ന്‍​സി​ല്‍ ജ​യി​ലി​ല്‍ പോ​കേ​ണ്ട​തെന്ന ന​യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ശി​ക്ഷാ​കാ​ലാ​വ​ധി കു​റ​യാ​ൻ കാ​ര​ണമായത്.

ജ​ഡ്ജി ഗി​ൽ​ബെ​ർ​ട്ട് അ​സി​ബെ​ർ​ട്ടി​നും സ​ർ​ക്കോ​സി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​നാ​യ തി​യ​റി ഹെ​ർ​സോ​ഗി​നും ഇ​തേ ശി​ക്ഷ ല​ഭി​ച്ചു. ത​ട​വി​ലാ​കു​ന്ന ആ​ദ്യ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റു​മാ​ണ് സ​ർ​ക്കോ​സി.