മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിലാണ് നടപടി.
ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് കങ്കണയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കേസില്‍ അടുത്ത വിചാരണ മാര്‍ച്ച് 22ലേക്ക് മാറ്റി. അതേസമയം, സമന്‍സയച്ച നടപടി ചട്ടപ്രകാരമല്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കങ്കണയുടെ അഭിഭാഷകന് പറഞ്ഞു.
നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്
07:41 PM Mar 01, 2021 | Deepika.com