സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും

06:52 PM Mar 01, 2021 | Deepika.com
കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. സി​റ്റിം​ഗ് എം​എ​ല്‍​എ എ. ​പ്ര​ദീ​പ് കു​മാ​റി​ന് പ​ക​ര​മാ​ണ് ര​ഞ്ജി​ത്തി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​ന്നു ചേ​ർ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് ര​ഞ്ജി​ത്തി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ര​ഞ്ജി​ത് സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

പൊ​തു​സ​മ്മ​ത​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ര​ഞ്ജി​ത്തി​ന്‍റെ പേ​ര് സി​പി​എം പ​രി​ഗ​ണി​ച്ച​ത്. ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​ന്‍ കൂ​ടി​യാ​ണ് ര​ഞ്ജി​ത്.