കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്.
ബംഗാളിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാനാണ് ഇരു പാർട്ടികളും ഒരുമിച്ച് പോരാടാൻ തീരുമാനിച്ചെന്ന് മമത ബാനർജി പറഞ്ഞു. ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് പിതൃതുല്യനാണെന്നും മമത വ്യക്തമാക്കി.
ബംഗാളിൽ കുടിയേറിയ ബിഹാർ ജനതയോടാണ് മമതയെ പിന്തുണയ്ക്കണമെന്ന് തേജസ്വിയും അഭ്യർഥിച്ചു. അതേസമയം, ബിഹാറിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അവഗണിച്ചുകൊണ്ട് ആര്‍ജെഡി നേതാവ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
"ബിജെപിയെ വളർത്താൻ പാടില്ല': ബംഗാളിൽ തൃണമൂൽ-ആർജെഡി സഖ്യം
06:08 PM Mar 01, 2021 | Deepika.com