ന്യൂഡൽഹി: ഡൽഹിയിൽ രണ്ടു യുവാക്കളെ അക്രമിസംഘം വെടിവച്ച് കൊന്നു. നംഗോളിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഒരു യുവാവിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സാക്കീർ, സലീം എന്നിവരാണ് മരിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
ഡൽഹിയിൽ യുവാക്കളെ അക്രമിസംഘം വെടിവച്ച് കൊന്നു
05:48 PM Mar 01, 2021 | Deepika.com