ലു​ക്ക​യ്ക്ക് ഹാ​ട്രി​ക്; ച​ർ​ച്ചി​ലി​നെ​തി​രെ ഗോ​കു​ല​ത്തി​ന് തോ​ൽ​വി

04:57 PM Mar 01, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ ​ലീ​ഗി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​നെ​തി​രെ ഗോ​കു​ലം കേ​ര​ള​യ്ക്ക് തോ​ൽ​വി. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഗോ​കു​ല​ത്തെ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് കീ​ഴ​ട​ക്കി​യ​ത്. ഹാ​ട്രി​ക്ക് നേടിയ ലു​ക്കയാണ് ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന്‍റെ വി​ജ​യ​ശി​ല്പി​.

26-ാം മി​നി​റ്റി​ൽ ലു​ക്ക ച​ർ​ച്ചി​ലി​ന് ലീ​ഡ് ന​ൽ​കി​യ​ത്. 30-ാം മി​നി​ട്ടി​ൽ ബ​രെ​റ്റോ ചു​വ​പ്പ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ഗോ​കു​ലം പ​ത്ത് പേ​രാ​യി ചു​രു​ങ്ങി. 45-ാം മി​നി​ട്ടി​ൽ ഒ​രു പെ​നാ​ൽ​ട്ടി​യി​ലൂ​ടെ ക​ളി​യി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ഗോ​കു​ലത്തിന് അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ക്കാ​ൻ അ​ഡ്ജ​യ്ക്ക് ആ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ 53-ാം മി​നി​ട്ടി​ൽ ലു​ക്ക ച​ർ​ച്ചി​ലി​ന്‍റെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. 80-ാം മി​നി​ട്ടി​ൽ അ​ഡ്ജ​യാ​ണ് കേ​ര​ള​ത്തി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 87-ാം മി​നി​ട്ടി​ൽ ലു​ക്ക വീ​ണ്ടും വ​ല​കു​ലു​ക്കി. ഇ​ത്ത​വ​ണ ഒ​രു പെ​നാ​ൽ​ട്ടി​യി​ൽ നി​ന്നാ​യി​രു​ന്നു ലു​ക്ക​യു​ടെ ഗോ​ൾ.

ഇ​ഞ്ചൂ​റി ടൈ​മി​ൽ ഗോ​ൾ നേ​ടി ജി​തി​ൻ ഗോ​കു​ല​ത്തി​ന് വീ​ണ്ടും പ്ര​തീ​ക്ഷ ന​ൽ​കി. അ​വ​സാ​ന വി​സി​ൽ വ​രെ ഗോ​കു​ലം പൊ​രു​തി എ​ങ്കി​ലും പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​ൻ ആ​യി​ല്ല.