ഉ​പ​രാ​ഷ്ട്ര​പ​തി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

04:10 PM Mar 01, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ചെ​ന്നൈ​യി​ൽ​നി​ന്നാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സീ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ക്‌​സി​നെ​ടു​ത്ത​തി​ന് പി​ന്നാ​ലെ മോ​ദി പ​റ​ഞ്ഞു.

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വാ​ക്സി​ന്‍ ന​ൽ​കു​ന്ന​ത്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്.