ന്യൂഡൽഹി: അഞ്ചുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചവരിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ളവർ മാറിനിൽക്കണമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി. രണ്ടുതവണ തുടർച്ചയായി മൽസരിച്ചു തോറ്റവരും സ്ഥാനാർഥിയാകരുതെന്ന് ഹൈക്കമാൻഡിന് അയച്ച കത്തിൽ പ്രതാപൻ വ്യക്തമാക്കി.
കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ 20 ശതമാനമെങ്കിലും സ്ത്രീകൾക്കും യുവജനങ്ങൾക്കും നൽകണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
തുടർച്ചയായി ജയിച്ചവർ മാറിനിൽക്കണമെന്ന് ടി.എൻ. പ്രതാപൻ
03:47 PM Mar 01, 2021 | Deepika.com