കണ്ണൂർ: തലശേരിയില്‍ മുളകുപൊടി കണ്ണില്‍ വിതറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി കക്കാട്ട് അബ്ദുല്‍ നൂര്തങ്ങളാണ് അറസ്റ്റിലായത്.
തലശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാങ്കിന് മുന്പില് വച്ചാണ് ഇയാള്‍ ധര്‍മടം സ്വദേശിയായ റഹീസിന്റെ കൈവശമുണ്ടായിരുന്ന പണം കവര്‍ന്നത്. എട്ട് ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തു.
റഹീസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
കണ്ണൂരിൽ മുളകുപൊടി കണ്ണിൽ വിതറി മോഷണം; പ്രതി പിടിയിൽ
03:31 PM Mar 01, 2021 | Deepika.com