ഛണ്ഡീഗഡ്: ഇന്ത്യയിലെ ആദ്യ എയർ ടാക്സി സർവീസ് ഛണ്ഡീഗഡിൽനിന്ന് ആരംഭിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ആദ്യ സർവീസിന് പച്ചക്കൊടി കാട്ടിയത്. ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്.
രാജ്യത്ത് ആദ്യമായാണ് ചെറിയ വിമാനം എയർ ടാക്സിയായി ഉപയോഗിക്കുന്നത്. ഛണ്ഡീഗഡിൽനിന്ന് ഹിസാറിലേക്കായിരുന്നു ആദ്യ സർവീസ്.
ജനുവരി 18 മുതൽ ഹിസാറിൽനിന്ന് ഡെറാഡൂണിലേക്ക് സർവീസ് ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
ഇന്ത്യയിലെ ആദ്യ എയർ ടാക്സി സർവീസ് ഛണ്ഡീഗഡിൽനിന്ന് ആരംഭിച്ചു
05:57 PM Jan 15, 2021 | Deepika.com