മന്ത്രി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികൾക്ക് പരിക്ക്
03:47 PM Jan 15, 2021 | Deepika.com
അടൂർ: മന്ത്രി കെ.ടി.ജലീൽ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ മന്ത്രിയുടെ അകമ്പടി വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് മന്ത്രിയുടെ വാഹനമിടിച്ചത്.