പട്ടാന്പി: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 19 വയസുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വല്ലപ്പുഴ ചെറുകോട് ചക്കാലംകുന്നത്ത് മുഹമ്മദ് അജ്മലിനെയാണ് പട്ടാന്പി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി അവിടെത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ കുടുങ്ങിയത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
രക്ഷിതാക്കൾ നല്കിയ പരാതിയെ തുടർന്നാണ് കൗമാരക്കാരൻ പിടിയിലായത്. ഇയാളെ കോടിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
02:31 PM Jan 15, 2021 | Deepika.com