തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനിൽ അടുത്ത സാന്പത്തിക വർഷം ഒന്നര ലക്ഷം വീടുകൾ കൂടി നിർമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 1000 കോടി രൂപ നീക്കിവച്ചതായി ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഉച്ചയ്ക്കു ശേഷവും ഒപി സംവിധാനം നടപ്പാക്കും, റോഡപകടങ്ങളിൽ ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ലൈഫ് മിഷനിൽ ഒന്നര ലക്ഷം വീടുകൾ കൂടി; ഒപി ഉച്ചയ്ക്കുശേഷവും
12:41 PM Jan 15, 2021 | Deepika.com