തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് പുതിയ ചരിത്രം കുറിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ബജറ്റ് അവതരണമെന്ന റിക്കാർഡാണ് അദ്ദേഹം തിരുത്തിയത്.
3.18 മണിക്കൂർ സമയമെടുത്താണ് മന്ത്രി പ്രസംഗം പൂർത്തിയാക്കിയത്. പ്രസംഗം ഉച്ചയ്ക്ക് 12 പിന്നിട്ടതോടെ സ്പീക്കർ മൂന്ന് തവണ ഇടപെടുകയും ചെയ്തു.
2013-ൽ കെ.എം.മാണി അവതരിപ്പിച്ച 2.58 മണിക്കൂർ ദൈർഘ്യമുള്ള ബജറ്റ് പ്രസംഗമായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
ബജറ്റ് പ്രസംഗ ദൈർഘ്യം; തോമസ് ഐസക്കിന് റിക്കാർഡ്
12:26 PM Jan 15, 2021 | Deepika.com