തിരുവനന്തപുരം: അർബുദ രോഗികൾക്ക് സർക്കാരിന്റെ കരുതൽ. അർബുദബാധിതർക്ക് നൽകുന്ന മരുന്നുകൾ നിർമിക്കാൻ പ്രത്യേക പാർക്ക് സജ്ജീകരിക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
റീജിയണൽ കാൻസർ സെന്ററിന് 71 കോടിയും മലബാർ കാൻസർ സെന്ററിന് 25 കോടിയും സർക്കാർ അനുവദിച്ചു. കൊച്ചി കാൻസർ സെന്റർ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
കാൻസർ മരുന്ന് നിർമാണത്തിന് പ്രത്യേക പാർക്ക്
11:43 AM Jan 15, 2021 | Deepika.com