നീല, വെള്ള കാർഡ് ഉടമകൾക്ക് അധിക അരി
11:29 AM Jan 15, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അധിക അരി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കിലോയ്ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി വീതമാകും പ്രതിമാസം നൽകുക. ഇതിന് പുറമേ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.