കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര​ത്തി​നെ വി​മ​ർ​ശി​ച്ച് തോ​മ​സ് ഐ​സ​ക്

10:30 AM Jan 15, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പോ​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​ല​വ് ഉ​യ​ർ​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി വി​മ​ർ​ശി​ച്ചു.

ലോ​ക​ത്ത് ഏ​റ്റ​വും കു​റ​ച്ച് പ​ണം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ചെ​ല​വാ​ക്കി​യ​ത് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രാ​ണ്. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ന​വ​ഉ​ദാ​ര​വ​ത്ക​ര​ണ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ച്ച​ത്. മാ​ന്ദ്യ കാ​ല​ത്ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കാ​തെ ചെ​ല​വ് ചു​രു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യെ​ന്നും ധ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചു.