തിരുവനന്തപുരം: റബറിന്റെ തറവില സംസ്ഥാന സർക്കാർ ഉയർത്തി. 170 രൂപയിലേക്കാണ് നിരക്ക് ഉയർത്തിയത്. നെല്ല്, നാളികേരം എന്നിവയുടെ സംഭരണവിലയും ഉയർത്തി. നാളികേരത്തിന് 32 രൂപയും നെല്ലിന് 28 രൂപയുമാണ് ഇനി സംഭരണവില.
ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു.
റബറിന് 170 തറവില; നെല്ല്, നാളികേരം സംഭരണവില ഉയർത്തി
09:41 AM Jan 15, 2021 | Deepika.com