യു​എ​ഇ​യി​ല്‍ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം തു​ട​രും

02:36 AM Jan 15, 2021 | Deepika.com
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ ഒ​ന്‍​പ​ത് മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജ​നു​വ​രി 17 മു​ത​ല്‍ കു​ട്ടി​ക​ള്‍ സ്‍​കൂ​ളു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നി​രി​ക്ക​വെ​യാ​ണ് നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​ത് നീ​ട്ടി​വെ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​ന​മെ​ടു​ത്ത​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി ത​ന്നെ തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ച വി​വ​രം സ്‍​കൂ​ളു​ക​ളെ അ​റി​യി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു.

സ്‍​കൂ​ളി​ല്‍ വ​ന്ന് പ​ഠ​നം തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ളോ​ടും ത​ത്കാ​ലം ഓ​ണ്‍​ലൈ​ന്‍ രീ​തി ത​ന്നെ തു​ട​രാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്‍​കൂ​ള്‍ അ​ധി​കൃ​ത​ര്‍ എ​സ്എം​എ​സ് വ​ഴി​യും ഇ-​മെ​യി​ലു​ക​ള്‍ വ​ഴി​യും കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ന്നു​ണ്ട്.