പനാജി: ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്സിയെ കീഴടക്കി ഗോവൻ മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗോവ ഇന്ന് വിജയിച്ചത്. ഇരട്ട ഗോളുകളുമായി ഓർട്ടിസ് ആണ് ഇന്ന് ജംഷദ്പൂരിന്റെ കഥ കഴിച്ചത്. മത്സരത്തിന്റെ 19-ാം മിനിറ്റിൽ ഓർട്ടിസിലൂടെയായിരുന്നു ഗോവയുടെ ആദ്യ ഗോൾ.
52-ാം മിനിറ്റിൽ ഓർട്ടിസ് രണ്ടാം ഗോളും കണ്ടെത്തി. കളിയുടെ അവസാന നിമിഷം ഡിഫൻഡർ ഇവാൻ ഗോണ്‍സാല്‍വസ് ഗോവയുടെ മൂന്നാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.
ജംഷഡ്പുർ താരം അലക്സ് മോന്റിരിയോ ലിമ കളിയുടെ അവസാന നിമിഷങ്ങളിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയിരുന്നു. ഈ ജയത്തോടെ ഗോവ 18 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. ജംഷഡ്പൂർ ലീഗിൽ ഏഴാം സ്ഥാനത്താണ്.
ജംഷഡ്പൂരിനെ തകർത്ത് ഗോവൻ മുന്നേറ്റം
10:34 PM Jan 14, 2021 | Deepika.com