സം​സ്ഥാ​ന​ത്ത് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ്

06:15 PM Jan 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ൽ​നി​ന്നും എ​ത്തിയ മൂ​ന്ന് പേ​ർ​ക്കാ​ണ് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​കി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു ഇ​വ​രു​ടെ സാ​ന്പി​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡാ​ണെ​ന്ന് കണ്ടെത്തിയത്.

ക​ണ്ണൂ​രി​ൽ 25, 27 വ​യ​സു​ള്ള ര​ണ്ടു​പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ 52 വ​യ​സു​ള്ള ഒ​രാ​ള്‍​ക്കു​മാ​ണ് ജ​നി​ത​ക മാ​റ്റം വ​ന്ന വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം പു​രു​ഷ​ന്മാ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 56 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.