ന​ഗ്ന വീ​ഡി​യോ കോ​ൾ; സൂക്ഷിക്കുക, പണവും മാനവും പോകും

05:49 PM Jan 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വീ​ഡി​യോ കോ​ൾ വ​ഴി കേ​ര​ള​ത്തി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് നി​ര​വ​ധി പേ​രെ​ന്നു പോ​ലീ​സ്. ഫേ​സ്ബു​ക്കി​ൽ സു​ന്ദ​രി​മാ​രു​ടെ ഫ്ര​ണ്ട്സ് റി​ക്വ​സ്റ്റ് വ​രു​ന്ന​തു സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ​ല​രും കെ​ണി​യി​ൽ വീ​ണ​ത്. നി​ര​വ​ധി പേ​ർ​ക്ക് ഇ​തി​ന​കം ബ്ലാ​ക്ക് മെ​യി​ലിം​ഗി​ലൂ​ടെ പ​ണം പോ​യെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​തോ​ടെ​യാ​ണ് സൈ​ബ​ർ ഡോം ​മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ഫേ​സ്ബു​ക്കി​ൽ അ​ജ്ഞാ​ത​യാ​യ സു​ന്ദ​രി​യു​ടെ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് വ​രു​ന്പോ​ൾ ഒ​ന്നു സൂ​ക്ഷി​ക്കു​ക. പു​തി​യൊ​രു ത​ട്ടി​പ്പി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. നി​ങ്ങ​ൾ ആ ​ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​ട്ടും വൈ​കാ​തെ ത​ന്നെ നി​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലേ​ക്ക് അ​വ​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ക​യാ​യി.

ഉ​ട​ൻ സൗ​ഹൃ​ദം

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ടുത​ന്നെ അ​വ​ൾ നി​ങ്ങ​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം സ്ഥാ​പി​ച്ചു​ക​ഴി​യും. മി​ക്ക​വാ​റും ഒ​രു ഉ​ത്ത​രേ​ന്ത്യ​ൻ പേ​രു​ള്ള സു​ന്ദ​രി​യി​ൽ നി​ന്നാ​യി​രി​ക്കും ഇ​ത്ത​രം സൗ​ഹൃ​ദ സ​ന്ദേ​ശ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ക. ഇ​വ​രി​ൽ പ​ല​രും പെ​ൺ പേ​രു​ക​ൾ സ്വീ​ക​രി​ച്ച പു​രു​ഷ​ന്മാ​രാ​യി​രി​ക്കും.

സാ​ധാ​ര​ണ ഫേ​സ്ബു​ക്കി​ൽ അ​പ​രി​ചി​ത​രെ പു​തി​യ സു​ഹൃ​ത്തു​ക്ക​ളാ​യി ല​ഭി​ക്കു​ന്പോ​ൾ അ​വ​രു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ൻ ആ​ഴ്ച​ക​ളോ മാ​സ​ങ്ങ​ളോ വേ​ണ്ടി വ​രു​ന്പോ​ൾ ഇ​വി​ടെ ഫേ​സ്ബു​ക്കി​ൽ സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ മെ​സ​ഞ്ച​റി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നി​ങ്ങ​ളു​മാ​യി ചാ​റ്റു ചെ​യ്യാ​ൻ അ​വ​ൾ​ക്ക് മ​ടി കാ​ണി​ല്ല.

വാ​ട്ട്സ് ആ​പ് ന​ന്പ​ർ

പി​ന്നെ​യാ​ണ് അ​ടു​ത്ത പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ക. അ​വ​ൾ നി​ങ്ങ​ളു​ടെ വാ​ട്സ് ആ​പ് ന​ന്പ​ർ ചോ​ദി​ക്കും. അ​തു​വ​രെ ന​ട​ത്തി​യ ചാ​റ്റി​ങ്ങി​ലും അ​വ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യി​ക്ക​ത്ത​ക്ക ഒ​ന്നും തോ​ന്നാ​ത്ത നി​ങ്ങ​ൾ വാ​ട്സ് ആ​പ് ന​ന്പ​ർ കൊ​ടു​ക്കു​ന്നു. വാ​ട്സ് ആ​പി​ൽ മെ​സേ​ജോ കോ​ളു​ക​ളോ പ്ര​തീ​ക്ഷി​ക്കു​ന്ന നി​ങ്ങ​ളെ ഞെ​ട്ടി​ച്ചുകൊ​ണ്ട് അ​വ​ൾ നി​ങ്ങ​ളെ വീ​ഡി​യോ കോ​ളി​ൽ വി​ളി​ക്കു​ന്നു.

ഇ​നി​യാ​ണ് ത​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. വീ​ഡി​യോ കോ​ൾ എ​ടു​ക്കു​ന്ന നി​ങ്ങ​ൾ അ​ക്ഷ​രാ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​കും. നി​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന, പു​തി​യ ഫേ​സ്ബു​ക്ക് സു​ഹൃ​ത്താ​യ സു​ന്ദ​രി​യു​ടെ മു​ഖ​മാ​യി​രി​ക്കി​ല്ല നി​ങ്ങ​ൾ കാ​ണു​ന്ന​ത്. ഒ​രു സ്ത്രീ​യു​ടെ ന​ഗ്ന​രം​ഗ​ങ്ങ​ളാ​യി​രി​ക്കും നി​ങ്ങ​ൾ കാ​ണു​ക.

വീ​ഡി​യോ കോ​ളി​ൽ നി​ങ്ങ​ൾ ഒ​രു ദൃ​ശ്യം ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ നി​ങ്ങ​ൾ കാ​ണു​ന്ന ദൃ​ശ്യ​ത്തോ​ടൊ​പ്പം അ​ത് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന നി​ങ്ങ​ളു​ടെ മു​ഖ​വും സ്ക്രീ​നി​ൽ പ​തി​യും. ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ ​അ​ജ്ഞാ​ത സു​ന്ദ​രി റി​ക്കോ​ർ​ഡ് ചെ​യ്യും.

പി​ന്നെ എ​ല്ലാം പെ​ട്ടെ​ന്ന്

പി​ന്നെ​ല്ലാം പെ​ട്ടെ​ന്നാ​യി​രി​ക്കും. വീ​ഡി​യോ കോ​ൾ ക​ട്ടാ​യ ശേ​ഷം മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ നി​ങ്ങ​ളു​ടെ വാ​ട്സ് ആ​പ്പി​ൽ ഒ​രു മെ​സേ​ജ് ല​ഭി​ക്കും. നി​ങ്ങ​ൾ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന വീ​ഡി​യോ ആ​യി​രി​ക്കും ആ ​മെ​സേ​ജ്. പി​ന്നാ​ലെ നി​ങ്ങ​ൾ​ക്കൊ​രു ഭീ​ഷ​ണി സ​ന്ദേ​ശ​വും ല​ഭി​ക്കും.

എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​ർ ന​ൽ​കു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് അ​വ​ർ പ​റ​യു​ന്ന വ​ലി​യ തു​ക നി​ക്ഷേ​പി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ. ഫേ​സ്ബു​ക്കി​ലും മ​റ്റു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കും എ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം.

കേ​ര​ള​ത്തി​ൽ നി​ര​വി​ധി പേ​ർ ഇ​പ്പോ​ൾ ത​ന്നെ ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ​ക്കി​ര​യാ​യി​ട്ടു​ണ്ട്. ഇ​തേതു​ട​ർ​ന്ന് അ​പ​രി​ചി​ത​രു​ടെ വീ​ഡി​യോ കോ​ളു​ക​ൾ എ​ടു​ക്ക​രു​തെ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ ഡോം ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​രി​ചി​ത​രു​മാ​യി അ​നാ​വ​ശ്യ ചാ​റ്റിം​ഗും മ​റ്റും ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.