മു​റി കാ​ണി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പീ​ഡ​നം; സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ പോ​ലീ​സു​കാ​രി

10:42 AM Jan 14, 2021 | Deepika.com
ഗോ​ണ്ട: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ലെ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ൾ. ഗോ​ണ്ട ജി​ല്ല​യി​ൽ​നി​ന്നു​ള്ള പോ​ലീ​സു​കാ​രി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ മു​റി കാ​ണി​ച്ചു​ത​രാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ത​ന്നെ മു​റി​യി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചു എ​ന്നാ​ണു കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഈ ​മാ​സം പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ബ​ലാ​ത്സം​ഗം ത​ട​ഞ്ഞാ​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കോ​ണ്‍​സ്റ്റ​ബി​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സു​കാ​രി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​താ​യി എ​സ്പി ശൈ​ലേ​ഷ് കു​മാ​ർ പാ​ണ്ഡെ അ​റി​യി​ച്ചു.