ന്യൂഡൽഹി: വ്യോമസേനയ്ക്കായി തദ്ദേശ നിർമിത ലഘുപോർവിമാനമായ 83 തേജസ് വിമാനങ്ങൾ വാങ്ങുന്നു. 48,000 കോടിയോളം രൂപയുടെതാണ് ഇടപാട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് കരാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
40 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിർമിച്ച ജെറ്റുകൾ അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കാൻ ഒരുങ്ങുന്നത്.
വ്യോമസേനയ്ക്കായി 83 തേജസ് വിമാനങ്ങൾ വാങ്ങുന്നു
09:44 PM Jan 13, 2021 | Deepika.com