ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ സുരക്ഷാ സേന തുരങ്കം കണ്ടെത്തി. ജമ്മു കാഷ്മീരിലെ സാന്പയിലാണ് തുരങ്കം കണ്ടെത്തിയത്. പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേയ്ക്ക് ഭീകരരെ കടത്തിവിടുന്നതിന് പാക് സൈന്യം നിർമിച്ചതാണ് ഈ തുരങ്കമെന്ന് സൈനിക വക്താവ് പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 22നും സാന്പ സെക്ടറിലെ അതിർത്തിയിൽ സമാന രീതിയിലുള്ള തുരങ്കം കണ്ടെത്തിയിരുന്നു. അതേസമയം, ഈ തുരങ്കം അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
അതിർത്തിയിൽ തുരങ്കം കണ്ടെത്തി; പാക്കിസ്ഥാൻ നിർമിച്ചതെന്ന് സൈന്യം
08:47 PM Jan 13, 2021 | Deepika.com