ഓ​ട്ടോയ്ക്കു മു​ക​ളിൽ തെ​ങ്ങ് വീ​ണു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

03:31 PM Jan 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോറി​ക്ഷ‍്യ്ക്ക് മു​ക​ളി​ലേ​ക്ക് തെങ്ങ് വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. അ​ഞ്ച്തെ​ങ്ങ് സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല​യി​ൽ വ​ച്ച് വി​ഷ്ണു ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​യു​ടെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു.