ന്യൂഡൽഹി: ബ്രിട്ടണിൽ കണ്ടെത്തിയ കോവിഡിന്റെ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് രാജ്യത്തെ ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 102 ആയി. വൈറസ് ബാധിച്ചവരെ ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇവരുടെ സമ്പർക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാർ, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചു വരികയാണ്. അതി തീവ്ര വൈറസ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാജ്യത്ത് 96 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.
രാജ്യത്ത് ആറ് പേർക്ക് കൂടി ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചു
02:24 PM Jan 13, 2021 | Deepika.com