തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രകടന വാഗ്ദാനം പുറത്തിറക്കി യുഡിഎഫ്. ഒരുമ, കരുതൽ, വികസനം എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
peoplesmanifesto2021@gmail.com എന്ന വിലാസത്തില്‍ നേരിട്ട് നിര്‍ദേശങ്ങള്‍ അയയ്ക്കാമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരേയും പ്രതിപക്ഷ നേതാവ് വിമർശനം നടത്തി. തെരഞ്ഞെടുപ്പ് ജയത്തോടെ അഴിമതി ഒഴുകിപ്പോയെന്ന ധാരണ വേണ്ട. ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരുമ, കരുതൽ, വികസനം..! തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി യുഡിഎഫ്
01:45 PM Jan 13, 2021 | Deepika.com